ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പി.ജെ കുര്യൻ; കോണ്‍ഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചര്‍ച്ചകൾ സജീവം

യുഡിഎഫ് മന്ത്രിസഭ വന്നാൽ അതിൽ തനിക്കും കൃത്യമായ അഭിപ്രായം ഉണ്ടാകുമെന്ന് ശശി തരൂർ പറഞ്ഞു

Update: 2026-03-25 09:56 GMT

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച സജീവമാകുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന പി.ജെ കുര്യന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് ചർച്ച സജീവമായത്.

യുഡിഎഫ് മന്ത്രിസഭ വന്നാൽ അതിൽ തനിക്കും കൃത്യമായ അഭിപ്രായം ഉണ്ടാകുമെന്ന് ശശി തരൂർ പറഞ്ഞു. അങ്ങനെയൊരു ചർച്ചയേ നടക്കുന്നില്ലെന്നായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം. മുഖ്യമന്ത്രി ആരെന്നത് ഇപ്പോള്‍ ചർച്ച ചെയ്യേണ്ടതില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു.

തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ട് പി.ജെ കുര്യന്‍റെ പരാമര്‍ശം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു. "എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല" എന്നാണ് കുര്യൻ പറഞ്ഞത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News