എം.കെ മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ പാര്‍ട്ടി അടച്ചുതീർത്തു

ലീഗ് നേതൃത്വമാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്

Update: 2026-03-25 08:14 GMT

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ്‌ എം.കെ മുനീറിന്റെ വായ്പ പാര്‍ട്ടി അടച്ചുതീർത്തു. 48 ലക്ഷം രൂപയുടെ വായ്പയാണ് അടച്ചുതീർത്തത്. ലീഗ് നേതൃത്വമാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ  പണം അടച്ചത്.

പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീർ വ്യക്തമാക്കിയിരുന്നു. 

കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായി കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കില്‍ നിന്ന് വായ്പ് എടുത്തതിലാണ് മുനീറിന് ജപ്തി നോട്ടീസ് വന്നത്. 48 ലക്ഷം രൂപ 31ന് അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. ഇത് വാർത്തയായതോടെയാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. നിരവധി വ്യക്തികള്‍ സഹായം വാഗ്ദാനം ചെയ്തെന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്നാണ് തന്‍റെ നിലപാടെന്നും മുനീർ പറഞ്ഞിരുന്നു. 

58 ലക്ഷം രൂപയായിരുന്ന വായ്പാ കുടിശ്ശിക ഒറ്റത്തവണ തീർപ്പ് പദ്ധതിയിലൂടെയാണ് 48 ലക്ഷം ആയത്. എംഎല്‍എയും മന്ത്രിയും ആയിരുന്ന മുനീറിന്‍റെ വീട് ജപ്തിയിലേക്ക് എത്തിയത് വലിയ ചർച്ചയായിരുന്നു. രോഗാവസ്ഥ പരിഗണിച്ച് മുനീറിന് ഇത്തവണ ലീഗ് സീറ്റ് നൽകിയിരുന്നില്ല.

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News