മാവോവാദി രൂപേഷ് ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 11 കൊല്ലത്തിന് ശേഷം

ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയാണ് വിയ്യൂർ ജയിലിൽ നിന്ന് മോചിതനായത്

Update: 2026-03-24 11:56 GMT

തൃശൂർ: മാവോവാദി തടവുകാരൻ രൂപേഷ് ജയിൽ മോചിതനായി. 11 വർഷത്തിനു ശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. 43 യുഎപിഎ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് മോചിതനായത്. കറുമത്താപ്പേട്ടിയിൽ നിന്നാണ് രൂപേഷ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയാണ് വിയ്യൂർ ജയിലിൽ നിന്ന് മോചിതനായത്.

രൂപേഷിനെതിരെ 43 യുഎപിഎ കേസുകളാണ് ഉണ്ടായിരുന്നത്. അതിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ കൂടി രൂപേഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ജയിൽ മോചിതനാവുന്നത്. ഭാര്യ ഷൈന ഉൾപ്പടെയുള്ളവർ രൂപേഷിനെ കൂട്ടാനെത്തിയിട്ടുണ്ട്. 11 കൊല്ലം മുമ്പാണ് രൂപേഷ് പിടിയിലാവുന്നത്.

അന്ന് അറസ്റ്റിലായ പലരും മോചിതരായിരുന്നെങ്കിലും രൂപേഷ് ജയിലിൽ തുടരുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രൂപേഷിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. അനുമതി നൽകാത്ത ജയിൽ വകുപ്പിന്റെ നിലപാടിനെതിരെ നിരവധി തവണ രൂപേഷ് പ്രതിഷേധിച്ചിരുന്നു. നിരവധി തവണ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News