ബത്തേരി ഉപജില്ല കലോത്സവം; വിധി കർത്താക്കളുടെ പേരുകൾ പരസ്യപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
ഇന്നും നാളെയുമാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്
Update: 2025-10-24 01:51 GMT
വയനാട്: വയനാട് ബത്തേരി ഉപജില്ല കലോത്സവ വിധി കർത്താക്കളുടെ പേരുകൾ പരസ്യപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പേരുകൾ പരസ്യപ്പെടുത്തുന്നത് വിധി കർത്താക്കളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടാക്കുമെന്നാണ് ആക്ഷേപം.
ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ടറുടെതാണ് ഉത്തരവ്. ഇന്നും നാളെയുമാണ് ഉപജില്ലാ കലോത്സവം നടക്കുന്നത്. ചീരാൽ ഗവൺമെന്റ് മോഡൽ സ്കൂൾ , എയുപി സ്കൂൾ ചീരാൽ, ശാന്തി പബ്ലിക് സ്കൂൾ എന്നിവയാണ് വേദികൾ.