വായന പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും: മന്ത്രി വി.ശിവന്‍കുട്ടി

സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു

Update: 2026-02-22 15:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലത്തില്‍ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 10 മാര്‍ക്ക് വീതം ഗ്രേസ് മാര്‍ക്ക് നല്‍കാനാണ് ആലോചന.

സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Advertising
Advertising

'വായനയുടെ വസന്തമെന്ന പദ്ധതിയുടെ ഭാഗമായി 12 കോടിയുടെ പുസ്തകങ്ങള്‍ കേരളത്തിലെ 14000ത്തോളം വരുന്ന സ്‌കൂളുകളിലെ ചെറുതും വലുതുമായ ലൈബ്രറികളില്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പല കാരണങ്ങള്‍കൊണ്ടും കുട്ടികള്‍ അവയെ വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ട്,വായനക്കൊരു ഗ്രേസ് മാര്‍ക്ക് എന്ന രീതിയില്‍ പദ്ധതി കൊണ്ടുവരാന്‍ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. മാധ്യമസുഹൃത്തുക്കളോടും എഴുത്തുകാരോടുമൊപ്പം ഇതുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നിട്ടുണ്ട്. അവരുമായുള്ള കൂടിക്കാഴ്ചയുടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വായനക്ക് 10 മാര്‍ക്ക് നല്‍കാനാണ് തീരുമാനം'. മന്ത്രി പറഞ്ഞു.

അടുത്ത അധ്യയനവര്‍ഷത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News