വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്

Update: 2023-04-22 01:04 GMT

പ്രതീകാത്മക ചിത്രം

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‍ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.

അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതം.

ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരം. ബന്ധുവീടുകളിലെ സന്ദര്‍ശനം, സൗഹൃദങ്ങള്‍ പുതുക്കല്‍. ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷത്തിരക്കിന്‍റെ ദിവസമാണ്. മൈലാഞ്ചിമൊഞ്ചില്‍ വീടകങ്ങളിലും ആഘോഷം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News