യുസി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോ​ഗിച്ച് കെഎസ്‌യു

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2026-02-26 17:51 GMT

കൊച്ചി: ആലുവ യു.സി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോ​ഗിച്ച് കെഎസ്‌യു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം. പത്തോളം കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ പൊലീസുകാരിക്കും പരിക്കേറ്റു.

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. മാനേജ്‌മെന്റ് അനുവദിച്ചതിലും കൂടുതൽ സമയം കലാപരിപാടി നടത്തിയെന്ന് പറഞ്ഞ് യുയുസി ഉൾപ്പടെയുള്ളവരെ സസ്‌പെൻഡ് ചെയ്തിരുന്നു. കലോത്സവുമായി ബന്ധപ്പെട്ടുള്ള പരിശീലനമാണ് നടന്നിരുന്നത്. സമയം നീണ്ടു പോയെങ്കിലും അത് പൊലീസുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, പ്രിൻസിപ്പൽ ഏകപക്ഷീയമായി നടപടി എടുക്കുകയായിരുന്നുവെന്നാണ് കെഎസ്‌യു ആരോപണം.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News