കിണറ്റിൽ വീണ രണ്ടുവയസുകാരന് രക്ഷകയായി എട്ട് വയസുകാരി സഹോദരി; ദിയാ ഫാത്തിമക്ക് അഭിനന്ദന പ്രവാഹം

ആരോഗ്യമന്ത്രി വീണാജോർജ് വീഡിയോ കോൾ വഴി ദിയയെ അഭിനന്ദിച്ചു

Update: 2023-04-07 03:32 GMT
Editor : ലിസി. പി | By : Web Desk

മാവേലിക്കര: കിണറ്റിൽ വീണ രണ്ടുവയസുകാരന് രക്ഷിച്ച എട്ട് വയസുകാരിയായ സഹോദരിക്ക് അഭിനന്ദന പ്രവാഹം. മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകളായ ദിയ ഫാത്തിമയാണ് നാടിന്റെ മുഴുവൻ താരമായത്.

അനിയനായ ഇവാനാണ് കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. ഇതു കണ്ട ദിയ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിലൂടെ ഇറങ്ങി അനിയനെ എടുത്തുയർത്തി പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഈ സമയം മറ്റൊരു സഹോദരി ഓടിപ്പോയി ഉമ്മയോടും അയൽവാസികളോടും കാര്യം പറയുകയായിരുന്നു. ഓടിയെത്തിയ അയൽവാസികളാണ് ദിയയെയും അനിയനെയും കിണറ്റിലിറങ്ങി മുകളിൽ എത്തിച്ചത്.

Advertising
Advertising

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ നാനാഭാഗത്തുനിന്നും ദിയയെ തേടി അഭിനന്ദനങ്ങളെത്തി. ആരോഗ്യമന്ത്രി വീണാജോർജ്   ചെയ്ത് ദിയയെ അഭിനന്ദിച്ചു. ഇതിന് പുറമെ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് മുഖേന മിഠായിപ്പൊതികളും നൽകി. അനിയൻ വീണപ്പോൾ അവനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു തോന്നിയതെന്നും പേടിയൊന്നും തോന്നിയില്ലെന്നും ദിയ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News