വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് പണം തട്ടി; ബാങ്ക് ജീവനക്കാരനെതിരെ കേസ്

പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശികളാണ് പരാതി നൽകിയത്

Update: 2021-10-07 01:55 GMT

വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് ബാങ്ക് ജീവനക്കാരൻ പണം തട്ടിയതായി പരാതി. പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശികളാണ് പരാതി നൽകിയത്. മുൻ ബാങ്ക് ജീവനക്കാരനായ രമേശിനെതിരെ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തു.

പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും കുടുംബ സ്വത്തിൽ നിന്നും ലഭിച്ച വിഹിതവും എല്ലാം ചേർത്ത പണമാണ് നഷ്ടമായത്. രാമകൃഷ്ണനും ചിന്നമാളുവിനും മക്കളില്ല. അടച്ചുറപ്പുള്ള വീട് നിർമ്മിക്കണമെന്ന ആഗ്രഹത്താലാണ് പണം ഒരുക്കൂട്ടി വെച്ചത്. എന്നാൽ പണം നിക്ഷേപിക്കാൻ ഏൽപ്പിച്ച ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ പണം ബാങ്കിൽ നിക്ഷേപിച്ചില്ലെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചെക്ക് വാങ്ങിയതായും ആരോപണം ഉണ്ട് . ഏഴര ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി.

വഞ്ചന ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചേർത്ത് മണ്ണാർക്കാട് പൊലീസ് രമേശിനെതിരെ കേസ് എടുത്തു. ആരോപണ വിധേയനായ രമേശ് രണ്ടാഴ്ച മുൻപ് ദുബൈയിലേക്ക് പോയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News