സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നത്: കെ.വി തോമസ്

വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു

Update: 2026-01-24 10:16 GMT

ന്യൂ ഡൽഹി: സംസ്ഥാന സർക്കാരിന്റെ കൂടി അറിവോടെയാണ് അതിവേഗ റെയിൽ പദ്ധതി ഇ.ശ്രീധരൻ കൊണ്ടുവന്നതെന്ന് കെ.വി തോമസ്. സിൽവർലൈൻ എന്ന് നേരത്തെ ഉദ്ദേശിച്ചത് അതിവേഗ റെയിൽ പദ്ധതിയാണ്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരുമായി നടന്ന ചർച്ചയിൽ ഇ.ശ്രീധരനാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ അതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഇല്ലാത്തതിനെ തുടർന്ന് കേന്ദ്രത്തെ സമീപിച്ചു. ഡിപിആറുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ നിദേശിച്ചു. ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയെന്നും ഇ. ശ്രീധരൻ പറഞ്ഞു.

Advertising
Advertising

മണിക്കൂറിൽ 200 കിലോമീറ്റർ ആയിരിക്കും വേഗത. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഒരു ലക്ഷം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ സംസ്ഥാന കേന്ദ്രസർക്കാറുകൾ 30000 കോടി വീതം നൽകും. മുഖ്യമന്ത്രി അറിഞ്ഞാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.

സിൽവർ ലൈനിനു കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാറുമായി നടന്ന ചർച്ചയിൽ ശ്രീധരൻ ആണ് പുതിയ പ്രൊപോസൽ മുന്നോട്ട് വെച്ചത്. ഇതുമായി ബന്ധപ്പെട്ടു തുടർനടപടി ഉണ്ടാകാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചത്. ഡിപിആറുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര റയിൽവേ മന്ത്രാലയം നിർദേശം നൽകിയത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരത്തിൽ 21 സ്റ്റേഷനുകളാണ് ഉണ്ടാകുക. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് തുടങ്ങി. കൊല്ലം, കോട്ടയം വഴി എറണാകുളം വരെ 9 സ്റ്റേഷനുകൾ ഉണ്ടാകും. നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വരെ 12 സ്റ്റേഷനുകളും വിഭാവനം ചെയ്യുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ല. 70 ശതമാനം ഫില്ലറുകളിലും 20 ടണലുകളിലും ആയിരിക്കും നിർമാണം. അഞ്ചുവർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News