വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിനം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

കണക്ക് പുറത്ത് വിടാത്തതിൽ കൃത്യമായ വിശദീകരണം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല

Update: 2026-04-13 01:17 GMT

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിനം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്.

കണക്ക് പുറത്ത് വിടാത്തതിൽ കൃത്യമായ വിശദീകരണം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഹോം, പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടുത്തിയുള്ള കണക്കാണ് ഇനി വരാനുള്ളത്. ചില ജില്ലകളിൽ ഇൻഫർമേഷൻ വകുപ്പ് വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള കണക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. പോളിങ് ദിവസം ബൂത്തിലെത്തിയവരുടെ കണക്കനുസരിച്ച് 78 .27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 75 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്ങ്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News