എസ്ഐആര്‍; പരാതികളും ആക്ഷേപങ്ങളും ഇന്നുമുതൽ അറിയിക്കാം

ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ടാകും

Update: 2025-12-24 00:45 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള പരാതികളും ആക്ഷേപങ്ങളും ഇന്നുമുതൽ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ടാകും.

ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും . ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. എസ്ഐആർ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടർമാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്.

കരട് വോട്ടർ പട്ടികയുടെ വിവരങ്ങൾ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച് പട്ടികയിൽ ഇടംനേടാം. അതേസമയം എസ്ഐആറിനുള്ള സമയപരിധി നീട്ടി നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News