ഇന്ന് രാത്രി ഒരു മണിക്കൂര്‍ വൈദ്യുതി ഉപയോഗിക്കരുത്!; ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി

ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യണം

Update: 2024-03-23 06:35 GMT

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂര്‍ ഭൗമ മണിക്കൂര്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്ത് വൈദ്യുത മന്ത്രി കൃഷ്ണന്‍ കുട്ടി. ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടു. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും രക്ഷ നേടാനുള്ള സംരഭത്തില്‍ പങ്കാളികളാവുകയെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു.

ആഗോള താപനത്തിനെതിരെ കേരളത്തില്‍ എല്ലാ വര്‍ഷവും ഭൗമ മണിക്കൂര്‍ ആചരിക്കാറുണ്ട്. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറാണ് ഈ സംരഭം ആരംഭിച്ചത്. 190ല്‍പരം ലോകരാഷ്ട്രങ്ങള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാന ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുക്കള്‍ അണച്ച് സംരംഭത്തില്‍ പങ്കുചേരുന്നു.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ  പ്രസക്തിയുണ്ടെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News