ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല: ഇ.എൻ സുരേഷ് ബാബു
എന്തിനും മടിക്കാത്തവരാണ് ഷാഫി-രാഹുൽ അനുയായികളെന്നും സുരേഷ് ബാബു പറഞ്ഞു
പാലക്കാട്: ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു. എന്തിനും മടിക്കാത്തവരാണ് ഷാഫി രാഹുൽ അനുയായികളെന്നും സുരേഷ് ബാബു പറഞ്ഞു.
മാധ്യമപ്രവർത്തകരെ അടക്കം ആക്രമിച്ചു. രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ട്. സിപിഎം നേരത്തെ ഷാഫി ക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചു. ഷാഫി അന്നേ നടപടി എടുത്തില്ലെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നു. രാഹുൽ മങ്കൂട്ടത്തിലിനെ ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയം. ചെന്നിത്തല ഉൾപ്പെടെ വായ തുറക്കാതിരിക്കാൻ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നു. ചെന്നിത്തല എന്തെങ്കിലും രാഹുലിനും ഷാഫിക്കെതിരെ പറയുമോ എന്ന ഭയമാണിതിന് പിന്നിൽ. പത്തനംതിട്ടക്കാരനെ പാലക്കാട് കൊണ്ടുവന്നു മത്സരിപ്പിക്കുന്നു. ഇതെല്ലാം ആരുടെ താല്പര്യമാണെന്നും സുരേഷ് ബാബു ചോദിച്ചു.