തൃക്കാക്കരയിൽ വിജയമുറപ്പ്; എൽ.ഡി.എഫ് സീറ്റ് മൂന്നക്കം കടക്കുമെന്ന് ഇ.പി ജയരാജൻ

സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി

Update: 2022-05-03 10:02 GMT

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ ഇടതു മുന്നണി മൂന്നക്കം കടക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽ.ഡി.എഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കും. പൊന്നാപുരംകോട്ട തകർന്ന് ദേഹത്ത് വീഴാതെ യു.ഡി.എഫ് നേതാക്കൾ നോക്കണമെന്നും ഇ.പി ജയരാജൻ പറ‍ഞ്ഞു.  

എന്തുവിലകൊടുത്തും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ തൃക്കാക്കരയിൽ ചർച്ചയാക്കണമെന്നും മുഖ്യമന്ത്രി എൽ.ഡി.എഫ് നേതാക്കൾക്ക് നിർദേശം നൽകി. മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി ഫോണിൽ സംസാരിച്ചിരുന്നു. 

Advertising
Advertising

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിന്‍റെ പേരാണ് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്. സഹതാപതരംഗം മണ്ഡലത്തിൽ വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ നീക്കം. എന്നാല്‍, ഇതിനിടെ കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നു. സഹതാപതരംഗം മണ്ഡലത്തിൽ വിലപ്പോവില്ലെന്ന് മുതിര്‍ന്ന നേതാവ് ഡൊമനിക് പ്രസന്‍റേഷന്‍ പറഞ്ഞു. സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News