തിരുവനന്തപുരത്തെ റിസോർട്ടിൽ എക്‌സൈസ് പരിശോധന; എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു

ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.

Update: 2021-12-05 11:01 GMT
Editor : abs | By : Web Desk

തിരുവനന്തപുരം വിഴിഞ്ഞം കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡി. ജെ പാർട്ടി സംഘടിപ്പിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായി.

 'നിർവാണ മ്യൂസിക് ഫെസ്റ്റിവൽ' എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി മുതൽ ആരംഭിച്ച ലഹരിപാർട്ടി ഞായറാഴ്ച ഉച്ചവരെ നീണ്ടു നിന്നുവെന്ന് എക്‌സൈസ് പരിശോധനയിൽ കണ്ടെത്തി. സ്ത്രീകൾ ഉൾപ്പെടെ 50 പേർ ശനിയാഴ്ചത്തെ പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാർട്ടിയിൽ പങ്കെടുത്ത ഇരുപതോളം പേർ പിടിയിലായി. ഒരു സ്ത്രീയും കൂട്ടത്തിലുണ്ട്. റിസോർട്ടിൽ ഉണ്ടായിരുന്നവരിൽ നിന്നും സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൊഴി രേഖപ്പെടുത്തി.

Advertising
Advertising

പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരിമരുന്നുകൾ ഉപയോഗിച്ചുവെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനായി ഒരാളിൽ നിന്നും ആയിരം രൂപ വാങ്ങിയിരുന്നു. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിൽ റെയ്ഡ് നടത്തിയത്. കൊച്ചിയിൽ നടന്നതിന് സമാനമായ രീതിയിൽ വിഴിഞ്ഞം, കോവളം മേഖലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന് എക്‌സൈസ് സംഘത്തിന് തന്നെ മുൻപ് വിവരം ലഭിച്ചിരുന്നു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News