എസ്.എസ്.എല്‍.സി തോറ്റവരാണോ? വിഷമിക്കണ്ട, കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം

സൌജന്യ താമസമൊരുക്കിയാണ് ഹാമോക്ക് ഹോംസ്റ്റേ ഉടമയായ സുധി കൊടൈക്കനാലിലേക്ക് ക്ഷണിക്കുന്നത്

Update: 2021-07-16 03:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

എ പ്ലസുകാരുടെ വിജയത്തില്‍ സോഷ്യല്‍മീഡിയ നിറയുമ്പോള്‍ ആ മിന്നുന്ന തിളക്കത്തെക്കാള്‍ ചിലരെ ആകര്‍ഷിച്ചത് ഒരു വന്‍ ഓഫറാണ്. കാരണം തോറ്റവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഈ ഓഫര്‍. എസ്.എസ്.എല്‍.സി തോറ്റവരെ കൊടൈക്കനാലിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഒരു മലയാളി. സൌജന്യ താമസമൊരുക്കിയാണ് ഹാമോക്ക് ഹോംസ്റ്റേ ഉടമയായ സുധി കൊടൈക്കനാലിലേക്ക് ക്ഷണിക്കുന്നത്.

''ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷയിൽ പൊരുതി തോറ്റവർ ആണോ നിങ്ങൾ ?, നിങ്ങളെ സ്നേഹപൂർവ്വം കൊടൈക്കനാലിലേക്ക്‌ ക്ഷണിക്കുന്നു എന്ന സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് സുധി കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഓഫർ ഈ മാസം അവസാനം വരെ മാത്രമാണെന്നും റിസൾട്ടിന്‍റെ പ്രൂഫ് കൊണ്ടു വന്നെങ്കിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു.

പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സുധിയെ വിളിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ സുധി 15 വര്‍ഷമായി കൊടൈക്കനാലിലാണ് താമസം. അതേസമയം ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്ര വിജയമാണ് ഉണ്ടായത്. 99.47 ആണ് വിജയശതമാനം.

Full View 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News