ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

മറ്റാര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നതിനാലാണ് എക്സൈസിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതതെന്ന് ഷീല സണ്ണി

Update: 2024-03-02 11:55 GMT
Editor : Lissy P | By : Web Desk

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. സംഭവം അതീവ ഗുരുതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാരും എക്സൈസ് കമ്മീഷണർ അടക്കമുള്ളവരുമാണ് സമഗ്രമായ മറുപടി നൽകേണ്ടത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. ഹരജി ഈ മാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും. മറ്റാര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നതിനാലാണ് എക്സൈസിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതതെന്ന് ഷീല സണ്ണി പറഞ്ഞു.

Advertising
Advertising

2023 ജൂലൈ അഞ്ചിനാണ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. എൽ.എസ്.ഡി ലഹരി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിലായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതേ തുടർന്ന് 72 ദിവസത്തോളം ഇവർ ജയിലിൽ കിടന്നിരുന്നു. എക്‌സൈസ് പിടിച്ചെടുത്തത് ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണു കോടതി വെറുതെവിട്ടത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News