കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി.എസ് ബാനര്‍ജി അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം

Update: 2021-08-06 05:05 GMT

നാടന്‍പാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ് ബാനർജി മരിച്ചു. 42 വയസായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയയും ശ്വാസമുട്ടലും തീവ്രമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കൊല്ലം ശാസ്താംകോട്ട മനക്കര സ്വദേശിയാണ്. കാർട്ടൂണ്‍ അക്കാദമി അംഗവും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമാണ്. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെതാണ് അവസാനമായി വരച്ച കാരിക്കേച്ചർ.

ബാനർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 11 മണിയോടെ മൃതദേഹം ഭരണിക്കാവ് ജെ.എം. എച്ച്.എസ്.എസില്‍ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മനക്കരയിലെ വസതിയിലാണ് സംസ്കാരം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News