കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് കർഷകന്റെ പ്രതിഷേധം
തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വാദത്തിൽ പ്രതിഷേധിച്ചാണ് പാൽ തലയിലൂടെ ഒഴിച്ചത്
Update: 2025-12-30 10:11 GMT
കൊല്ലം: കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് കർഷകന്റെ പ്രതിഷേധം.പരവൂരിലെ കൂനയിൽ പാൽ സൊസൈറ്റിയിലാണ്് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റി പറയുന്നതിൽ പ്രതിഷേധിച്ചാണ് പാൽ തലയിലൂടെ ഒഴിക്കുന്നതെന്ന് യുവാവ് പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കർഷകൻ പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതർ കള്ളക്കേസ് നൽകിയെന്നും വിഷ്ണു പറയുന്നുണ്ട്.