ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; ഈ മാസം 22 ന് ഹാജരാകാൻ നിർദേശം

ഇന്നലെ ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു

Update: 2025-04-08 08:31 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ഫെമ ചട്ടം ലംഘിച്ച കേസിൽ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്.ഈ മാസം 22ന് നേരിട്ടോ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.

കഴിഞ്ഞദിവസം ഹാജരാക്കിയ രേഖകളിൽ പരിശോധന തുടരുകയാണ്. ഇന്നലെ ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഫെമ ചട്ടലംഘനവും ആര്‍ബിഐ  ചട്ടലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News