എറണാകുളം ഡി.സി.സി സെക്രട്ടറിക്ക് വധഭീഷണി: അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

കഴിഞ്ഞമാസം 13നാണ് മുഹമ്മദാലിയുടെ വീട്ടിലെത്തി പ്രതികൾ വധഭീഷണി മുഴക്കിയത്

Update: 2024-01-07 15:33 GMT
Editor : Shaheer | By : Web Desk

കൊച്ചി: എറണാകുളം ഡി.സി.സി സെക്രട്ടറി പി.ഐ മുഹമ്മദാലിയുടെ വീട്ടിൽ കയറി വധഭീഷണി മുഴക്കിയ സംഭവത്തിൽ നടപടി. അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപള്ളി, നേതാക്കളായ സുബൈർ, ആംബ്രോസ് സാബു, സുനിൽ എന്നിവർക്കെതിരെയാണ് ഇൻഫോ പാർക്ക് പൊലീസിന്റെ നടപടി.

കഴിഞ്ഞമാസം 13നാണ് മുഹമ്മദാലിയുടെ വീട്ടിലെത്തി പ്രതികൾ വധഭീഷണി മുഴക്കിയത്. ബ്ലോക്ക് പ്രസിഡന്റിന്റെ നിർദേശപ്രകാരം ഗുണ്ടകളെത്തി വധഭീഷണി മുഴക്കിയെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

Summary: FIR has been registered against five Congress leaders in death threats against the Ernakulam DCC Secretary PI Muhammadali

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News