നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസ്

ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്

Update: 2026-02-19 15:00 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസ്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും സൂപ്രണ്ടിനെ ഉപദ്രവിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. ആശുപത്രിയില്‍ ചികിത്സാപിഴവ് സംഭവിച്ചെന്ന് ആരോപിച്ച് ഇവര്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തുവെന്നും പരാതിയിലുണ്ട്. നെടുമങ്ങാട് എസ്‌ഐ മുഹ്‌സിന്‍ മുഹമ്മദിനാണ് അന്വേഷണച്ചുമതല.

Advertising
Advertising

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് കഴിഞ്ഞ ദിവസം പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. മുന്‍പ് ആരോപണവിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയന്‍. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

സംഭവത്തില്‍ സൂപ്രണ്ട് ഓഫീസിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബിന്ദു സുന്ദറിന്റെ കാര്‍ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി ജീപ്പില്‍ കയറ്റിയാണ് ഡോക്ടറെ തിരികെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News