ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തി, ശശി തരൂര്‍ മികച്ച പാര്‍ലമെന്റേറിയന്‍: പ്രശംസിച്ച് ഉപരാഷ്ട്രപതി

ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ കുറിച്ച് തരൂർ രചിച്ച പുസതകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പ്രശംസ

Update: 2026-02-19 15:54 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പുകഴ്ത്തി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ ഭീകരവാദത്തിന് എതിരെന്ന സന്ദേശം തരൂര്‍ ലോകത്തെ അറിയിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള തരൂരിന്റെ 'ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണഗുരു' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പ്രശംസ.

മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത ഗുരുവിന്റെ മുഖമുദ്രയാണെന്നും എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് ഗുരു പറഞ്ഞിരുന്നുവെന്നും പുസ്തക പ്രകാശനത്തിന് ശേഷം ശശി തരൂര്‍ പറഞ്ഞു. ആത്മീയതക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിക്കാട്ടിയ ഗുരുവിന്റെ ജീവിതം കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൂടി പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെന്നും തരൂര്‍ വേദിയില്‍ പറഞ്ഞു. ശ്രീനാരയണ ഗുരുവിന്റെ ജീവിതത്തെയും പോരാട്ടത്തെയും പ്രതിപാദിക്കുന്നതാണ് പുസ്തകത്തിന്റെ പ്രമേയം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News