മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യ: ഉത്തരവാദിത്തം ഉന്നത ഉദ്യോഗസ്ഥർക്കെന്ന് നടപടി നേരിട്ട ജൂനിയർ സൂപ്രണ്ട്

ഭൂമി തരം മാറ്റി നൽകുന്നതിനുള്ള ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ലായിരുന്നു

Update: 2022-05-14 00:56 GMT
Editor : afsal137 | By : Web Desk
Advertising

ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടർന്ന് മത്സ്യതൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദിത്വം ഉന്നത ഉദ്യോഗസ്ഥർക്കാണെന്ന് നടപടി നേരിട്ട ജൂനിയർ സുപ്രണ്ട് ഷനോജ് സി ആർ. ലാന്റ് റവന്യു കമ്മീണറേയും സബ് കലക്ടറേയും പ്രതിസ്ഥാനത്ത് നിർത്തിയാണ് ഷനോജ് സസ്‌പെൻഷൻ പുനപരിശോധനാ ഹരജി സർക്കാരിന് നൽകിയത്. ഷനോജിന്റെ ആവശ്യം നിരാകരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സജീവന്റെ ആത്മഹത്യയിൽ കൊച്ചി റവന്യു ഡിവിഷണൽ ജൂനിയർ സുപ്രണ്ട് ഷനോജ് കുമാർ സി ആർ അടക്കം ആറ് പേർക്കെതിരെ സർക്കാർ നടപടി എടുത്തു. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനപരിശോധനാ ഹരജിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ജൂനിയർ സുപ്രണ്ട് ആരോപണം ഉന്നയിക്കുന്നത്. ഭൂമി തരം മാറ്റി നൽകുന്നതിനുള്ള ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ലായിരുന്നു. ഏത് തീയതി മുതലുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന് ഉത്തരവിലുണ്ടായിരുന്നില്ല.

അതിനാൽ സ്പഷ്ടീകരണം നൽകാൻ ലാന്റ് റവന്യു കമ്മീഷണർക്ക് കത്തയച്ചതായും അതുവരെ തീരുമാനം എടുക്കരുതെന്ന് സോഷ്യൽമീഡിയ ഗ്രൂപ്പ് വഴി സബ് കലക്ടർ നിർദേശിച്ചതായും ഷനോജ് കുറ്റപ്പെടുത്തി. വ്യക്തതയില്ലാത്ത ഉത്തരവാണ് ഫയലിൽ കാലതാമസം ഉണ്ടാക്കിയത്. മനപൂർവ്വമായി താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഷനോജിന്റെ പുനപരിശോധനാ ഹരജിയിലുണ്ട്. എന്നാൽ ഈ വാദങ്ങൾ തള്ളിയ സർക്കാർ ഔപചാരിക അന്വേഷണം നടത്തിയ ശേഷം സർവീസിൽ തിരിച്ചെടുത്താൽ മതിയെന്ന് തീരുമാനിച്ചു. തിരിച്ചെടുക്കണമെന്ന ഷനോജിന്റെ ആവശ്യം തള്ളി കൊണ്ട് ഈ മാസം 12 ന് റവന്യു വകുപ്പ് ഉത്തരവിറക്കി

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News