പുൽപ്പള്ളിയിലെ പ്രതിഷേധത്തിൽ അഞ്ച് കേസുകൾ; ഉദ്യോഗസ്ഥരെ തടഞ്ഞതിനും പൊലീസിനെ കല്ലെറിഞ്ഞതിനും കേസ്
വിവിധ അക്രമസംഭവങ്ങളിലായി കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Update: 2024-02-18 01:51 GMT
വയനാട്: വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ പോളിന്‍റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വിവിധ അക്രമസംഭവങ്ങളിലാണ് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊലീസിന് നേരെ കല്ലെറിഞ്ഞതിലും പാക്കത്തെ പോളിന്‍റെ വീടിന് മുമ്പിലുണ്ടായ അനിഷ്ട സംഭവങ്ങളിലുമടക്കം കേസുണ്ട്. അജയ് നടവയല്‍, ഷിജു പെരിക്കല്ലൂര്‍, സിജീഷ് കുളത്തൂര്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.