അതിജീവിതയുടെ ചാറ്റ് പരസ്യമാക്കി; ഫെനി നൈനാനെതിരെ സൈബര്‍ അധിക്ഷേപത്തിന് കേസ്

  • ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്‌ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്

Update: 2026-01-15 14:49 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനിക്കെതിരെ സൈബര്‍ കേസ്. പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിനാണ് കേസ്. വാട്ട്‌സ്ആപ്പ് ചാറ്റ് അടക്കം പുറത്തുവിട്ടെന്നായിരുന്നു പരാതി.

ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്‌ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാന്‍ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ആണെന്നും ഫെനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ അതിജീവിത പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ചതിന് ശേഷമാണ് സൈബര്‍ പൊലീസ് ഫെനി നൈനാനെതിരെ കേസെടുത്തിരിക്കുന്നത്.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റ്

രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ എന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടര്‍ന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ആരും സ്‌പേസ് തരാതെ ഇരുന്നപ്പോള്‍ ഞാന്‍ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ.

തുടര്‍ന്ന് ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. എന്നെയും എന്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊള്‍ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.

എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുന്‍പ് , രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി.

നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോരാ സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു.

2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്തു എന്ന് അവര്‍ പറയുന്ന ആളിനെ , 2025 ഒക്ടോബറില്‍ ' I prefer his flat , safe place, night aayalum kuzhappamilla' എന്നു അവര്‍ പറഞ്ഞതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അങ്ങനെ അവര്‍ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവര്‍ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാന്‍ പറഞ്ഞത്.

2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണ് ? എല്ലാവര്‍ക്കും ബോധ്യമാകാന്‍ വേണ്ടി ഞാന്‍ ആ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു.

NB: സ്‌ക്രീന്‍ ഷോട്ടുകളിലോ, എഴുത്തിലോ കേസിലെ പരാതിക്കാരി(അതിജീവിത)യുടെ പേരോ, ചിത്രമോ, മേല്‍വിലാസമോ, ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജോ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതാകുന്നു

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News