പത്തനംതിട്ട പോക്സോ കേസ്: പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത് അച്ഛന്റെ ഫോൺ വഴി

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു

Update: 2025-01-11 11:36 GMT

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത് അച്ഛന്റെ ഫോൺ ഫോൺ വഴിയാണെന്നാണ് പുതിയ കണ്ടെത്തൽ. ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തൽ. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 60 ലേറെ പേർ ലൈംഗിക പീഡനത്തിന്  ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

Advertising
Advertising

കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്.18 കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.

CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. 60 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറി. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News