പ്രളയ പുനരധിവാസം: പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകുമെന്ന് മന്ത്രി

2008 മുതലുള്ള അനധികൃത നിലം നികത്തലുകൾ പരിശോധിക്കും.

Update: 2021-12-24 02:14 GMT
Advertising

കൂട്ടിക്കലിലും കൊക്കയാറും ഭൂമി ലഭിക്കാത്തതാണ് പ്രളയ പുനരധിവാസത്തിന് തടസമെന്ന് റവന്യു മന്ത്രി കെ രാജന്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കും. നെൽവയലും നീർത്തടവും നികത്തിയവർക്കെതിരെ കർശന നടപടി എടുക്കും. നികത്തിയ നെൽവയലുകളും തണ്ണീർ തടങ്ങളും തിരിച്ചു പിടിക്കുമെന്നും കെ രാജന്‍ വ്യക്തമാക്കി മീഡിയവണിനോട് പറഞ്ഞു.

2008 മുതലുള്ള അനധികൃത നിലം നികത്തലുകൾ പരിശോധിക്കും. നെൽവയലും നീർത്തടവും നികത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും. പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകും. ഏത് അറ്റം വരെ പോകേണ്ടി വന്നാലും റവന്യൂ വകുപ്പ് പിന്നോട്ടില്ലെന്ന് മന്ത്രി കെ. രാജൻ.

Summary : Flood rehabilitation: The government will provide assistance to those who do not have a license, says the minister

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News