'മിഷൻ പിഡബ്ല്യൂഡി'ക്ക് രൂപം നൽകി; അറ്റകുറ്റപണിക്ക് 271.41 കോടി

ഉദ്യോഗസ്ഥർ മന്ത്രിയോട് നേരിട്ട് പരാതി പറയുന്നതിൽ തെറ്റില്ലെന്നും ഇതിനെതിരെയുള്ള ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകുകയും ചീഫ് എൻജിനീയറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായും മന്ത്രി.

Update: 2021-12-01 11:25 GMT
Advertising

പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാനും സുതാര്യത ഉറപ്പാക്കാനുമായി 'മിഷൻ പിഡബ്ല്യൂഡി'ക്ക് രൂപം നൽകിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക ടീം രൂപവത്കരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തുകയും ചെയ്യും. വകുപ്പുകളെ ഏകോപിപ്പിക്കാൻ ജില്ലാ തലത്തിൽ ഡിഐസിസിയും പ്രവർത്തിക്കും.

റോഡിന്റെ പരിപാലനം പ്രധാന പ്രശ്‌നമാണെന്നും മഴയത്ത് മരാമത്ത് പണികൾ നിലവിൽ നടത്താൻ കഴിയില്ലെന്നും അത്തരം സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. റണ്ണിങ് കോൺട്രാക്റ്റ് നടപ്പാക്കുമെന്നും പരിപാലന ചുമതല കരാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ടു പോകുന്നത് വലിയ അനുഭവമാണെന്നും എല്ലാ മണ്ഡലത്തിലും പോകാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ മന്ത്രിയോട് നേരിട്ട് പരാതി പറയുന്നതിൽ തെറ്റില്ലെന്നും ഇതിനെതിരെയുള്ള ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകുകയും ഉത്തരവിറക്കിയ ചീഫ് എൻജിനീയറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതായും മന്ത്രി അറിയിച്ചു.

അതിനിടെ, കാമറയുമായി മിന്നൽ പരിശോധന കൊണ്ട് കാര്യമില്ലെന്നും ആദ്യം റോഡ് നന്നാക്കാൻ വീട്ടിലെ മന്ത്രിയോട് പറയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. പിഎ മുഹമ്മദ് റിയാസ് ഗസ്റ്റ് ഹൗസുകളിൽ നടത്തിയ മിന്നൽ റെയ്ഡ് മുൻനിർത്തിയായിരുന്നു പരാമർശം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News