Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അധ്യാപകനെതിരെ പീഡന പരാതിയുമായി മുന്‍ സഹപ്രവര്‍ത്തക. വള്ളിക്കുന്ന് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും കെപിഎസ്ടിഎ നേതാവുമായ എ.വി അക്ബര്‍ അലിക്കെതിരെയാണ് പരാതി.
സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപെടുത്തിതരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. 2022ൽ നടന്ന സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്തു.
2022 നവംബര്‍ മാസത്തില്‍ അക്ബര്‍ അലിയുടെ കുടുംബം നടത്തുന്ന പാറക്കാവിലുള്ള സ്‌കൂളില്‍വെച്ചാണ് പരാതിക്കാരിക്ക് നേരെ പീഡനശ്രമം നടന്നത്. അക്ബര്‍ അലിയുടെ ഭീഷണി തുടർന്നതുകാരണം താൽക്കാലിക ജോലി ഉപോക്ഷിക്കേണ്ടിവന്നു എന്നും പരാതിയിൽ പറഞ്ഞു.