മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ അന്തരിച്ചു
1982 മുതൽ 83 വരെ കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തു
കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സിറിയക് ജോൺ(90) അന്തരിച്ചു .മകൻ മനോജിന്റെ കോവൂരുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.1982 മുതൽ 83 വരെ കരുണാകരൻ മന്ത്രി സഭയിൽ കൃഷി വകുപ്പ് കൈകാര്യം ചെയ്തു.ഒരു തവണ കല്പറ്റയിൽ നിന്നും മൂന്നു തവണ തിരുവമ്പാടിയിൽ നിന്നും നിയമസഭയിലെത്തി.
1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. '77ൽ തിരുവമ്പാടിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ ജയിച്ചുകയറി. 1980ൽ ഇടതുമുന്നണിക്കൊപ്പം ആൻറണി കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. '82ൽ കോൺഗ്രസ്- ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയിൽ ഹാട്രിക് നേടി. കെ. കരുണാകരെൻറ മന്ത്രിസഭയിൽ 15 മാസം മന്ത്രിയുമായി.