യുവതിയോട് മോശമായി പെരുമാറിയെന്ന പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്പാ പൂട്ടിയത്

Update: 2026-02-08 16:11 GMT

തിരുവനന്തപുരം: സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന സ്പാ കേന്ദ്രം അടച്ചുപൂട്ടി. കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്പാ പൂട്ടിയത്. സ്പർശൻ വെൽനെസ് സ്പായിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

മേയറുടെ നിർദേശപ്രകാരമാണ് പരിശോധനയെന്നും ലൈസൻസ് ഇല്ലാത്തതിനാലാണ് നടപടിയെന്നും സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി. ഇവിടെ ജോലിക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. സ്പായിൽ അഭിമുഖത്തിനെത്തിയ 23-കാരിയായ യുവതിയോട് സ്ഥാപന അധികൃതർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി നേരിട്ട് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷിനെ വിളിച്ച് പരാതി ബോധിപ്പിച്ചു. പിന്നാലെ മേയർ, പൊലിസിനെയും നഗരസഭാ ആരോഗ്യ വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News