ദുരിതാശ്വാസ ക്യാംപുകള്‍ നാല് തരം; 2955 ക്യാംപുകള്‍ സജ്ജീകരിച്ചു

കോവിഡ് രോഗികളെ പ്രത്യേകം ക്യാംപുകളിൽ പാർപ്പിക്കും.

Update: 2021-05-14 07:53 GMT

അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാംപുകൾക്കായി മുന്നൊരുക്കം തുടങ്ങി. മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്ന കോവിഡ് രോഗികളെ പ്രത്യേക ക്യാംപുകളിലേക്ക് മാറ്റും. നിലവിൽ 2955 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ സജ്ജീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് തരം ക്യാംപുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് രോഗികളെ പ്രത്യേകം ക്യാംപുകളിൽ പാർപ്പിക്കും. വയോജനങ്ങൾക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക ക്യാംപൊരുക്കും. രോഗമില്ലാത്തവരെ ഒരുമിച്ച് പാർപ്പിക്കാനാണ് തീരുമാനം.

Advertising
Advertising

മഴ ശക്തമായ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നിലവിൽ ക്യാംപുകൾ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് 51 പേരെ ക്യാംപുകളിലേക്ക് മാറ്റിപാർപ്പിച്ചു. ഇടുക്കിയിൽ നാല് പേരെയും എറണാകുളത്ത് എട്ട് പേരെയും നിലവിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പലരും ക്യാംപുകളിലേക്ക് മാറി താമസിക്കാൻ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്ന പരാതിയും ഉണ്ട്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാംപുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4,23,080 പേരെ താമസിപ്പിക്കാൻ കഴിയും.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News