കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകും; അന്തിമ തീരുമാനം പി.ജെ ജോസഫ് പ്രഖ്യാപിക്കും

കോൺഗ്രസിനും സ്വീകാര്യനായ സ്ഥാനാർഥിയാണ് ഫ്രാൻസിസ് ജോർജ്. സഭാ നേതൃത്വവുമായുള്ള ബന്ധവും കാർഷിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതും അദ്ദേഹത്തിന് ഗുണകരമാകും

Update: 2024-02-05 01:46 GMT

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോട്ടയം ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയെ തീരുമാനിച്ചേക്കും. 

അന്തിമ പ്രഖ്യാപനത്തിനായി പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തും. ഫ്രാൻസിസ് ജോർജിനാണ് സാധ്യത. കോൺഗ്രസിനും സ്വീകാര്യനായ സ്ഥാനാർഥിയാണ് ഫ്രാൻസിസ് ജോർജ്. സഭാ നേതൃത്വവുമായുള്ള ബന്ധവും കാർഷിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നതും ഫ്രാൻസിസ് ജോർജിന് ഗുണകരമെന്നും പാർട്ടി വിലയിരുത്തുന്നു.

സീറ്റ് താത്പര്യം പ്രകടിപ്പിച്ച മറ്റു നേതാക്കളെ നേതൃത്വം ഇടപ്പെട്ട് അനുനയിപ്പിച്ചതായാണ് വിവരം. വൈകിട്ട് നാലരയ്ക്ക് മസ്ക്കറ്റ് ഹോട്ടലിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. 

Advertising
Advertising

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന് നഷ്ടമായ സീറ്റാണ് കോട്ടയം. അതിനാല്‍ ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്‌നമാണ്. യുഡിഎഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. അതിനാല്‍ സീറ്റ് നഷ്ടപ്പെടുത്തിയാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും തിരിച്ചടിയാകും. 

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ഫ്രാന്‍സിസ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെത്തുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News