80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ ഫ്രറ്റേണിറ്റിയുടെ റിവ്യൂ ഹരജി

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തു

Update: 2021-09-07 14:25 GMT

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്റഫ് ആണ് അഡ്വ: മുഹമ്മദ് ഇഖ്ബാൽ മുഖേന ഹൈക്കോടതിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട വാദം നടക്കുമ്പോൾ വസ്തുതകൾ ഹാജരാക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയതിനാലാണ് ദൗർഭാഗ്യകരമായ ഈ വിധി ഉണ്ടായത്. കൂടാതെ മുസ്ലീം സമുദായത്തിലെ കക്ഷികളെ കേൾക്കുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചു.

പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പട്ട് ദൂരവ്യാപകമായ പ്രതിഫലനങ്ങൾക്ക് കാരണമാകുന്ന ഈ വിധിക്കെതിരെ വ്യത്യസ്ത സമര പരിപാടികൾ ഫ്രറ്റേണിറ്റി നടത്തി വരുന്നുണ്ട്. അതിന്റെ തുടർച്ച തന്നെയാണ് ഈ നിയമ പോരാട്ടവും. ബഹുമാനപ്പെട്ട ഹൈക്കോടതി റിവ്യൂ പെറ്റിഷൻ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും സാമൂഹിക നീതി ഉയർത്തി പിടിക്കുമെന്നും കരുതുന്നതായി അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News