കുട്ടികൾക്കായി ജൂനിയർ ഫ്രറ്റേൺസ്; പുതിയ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് ഫ്രറ്റേണിറ്റി

അഞ്ചു മുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ സംഘാടനമാണ് ജൂനിയർ ഫ്രറ്റേൺസിൻ്റെ ലക്ഷ്യം

Update: 2023-06-12 02:37 GMT
Editor : Shaheer | By : Web Desk
Advertising

കാസര്‍കോട്: കുട്ടികൾക്കായി ജൂനിയർ ഫ്രറ്റേൺസ് എന്ന പേരില്‍ പുതിയ കൂട്ടായ്മ പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കേരളാ ഘടകം. ജൂനിയർ ഫ്രറ്റേൺസ് സംസ്ഥാനതല പ്രഖ്യാപനം കാസർകോട് ദേലംപാടിയിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ നിർവഹിച്ചു.

അഞ്ചു മുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ സംഘാടനമാണ് ജൂനിയർ ഫ്രറ്റേൺസിൻ്റെ ലക്ഷ്യം. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ജൂനിയർ ഫ്രറ്റേൺസിൻ്റെ പ്രഖ്യാപനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കാസർകോട് ദേലംപാടി കണ്ണംകോലിൽ നടന്നത്. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, ആദിൽ അബ്ദുൽ റഹിം തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, പ്രഖ്യാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ഉടൻ ഒരുകൂട്ടം ആളുകൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പരിപാടി നടത്താൻ സമ്മതിക്കില്ലെന്നു പറഞ്ഞു സംഘം ഭീഷണിപ്പെടുത്തി. സംസ്ഥാന നേതാക്കളെയടക്കം കൈയേറ്റം ചെയ്യാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.

Summary: Fraternity Movement Kerala declares Junior Fraterns for children

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News