വി.എസിന്‍റെ പിറന്നാളല്ലേ...ഇന്നത്തെ ചായ ഫ്രീ; ചായക്കടയില്‍ സമരനായകന്‍റെ പിറന്നാളാഘോഷം

കടയിൽ എത്തിയവർ കാര്യം അറിഞ്ഞപ്പോൾ ചായക്ക് ഇരട്ടി മധുരമായി

Update: 2023-10-20 06:40 GMT

പ്രതീകാത്മക ചിത്രം

ആലപ്പുഴ: പാവങ്ങളുടെ പടത്തലവൻ വി.എസ് അച്യുതാനന്ദന്‍റെ നൂറാം പിറന്നാൾ നാട് മുഴുവൻ ആഘോഷിക്കുമ്പോൾ പ്രിയ സഖാവിന്‍റെ ജന്മദിനത്തിൽ കടയിൽ വരുന്നവർക്ക് സൗജന്യമായി ചായ നൽകി ആ സന്തോഷ സുദിനം ആഘോഷിക്കുകയാണ് ചെന്നിത്തലയിലെ ചായക്കടയിൽ. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കല്ലുംമൂട് ജംഗ്ഷനിലുള്ള പേരില്ലാത്ത ചായക്കടയിലാണ് ഇന്ന് രാവിലെ എത്തിയവർക്കെല്ലാം ചായ ഫ്രീയായി നൽകിയത്. ചായ കുടിക്കാനും പ്രഭാത ഭക്ഷണം കഴിക്കാനുമെത്തിയവർക്ക് ഫ്രീയായി ചായ കിട്ടിയപ്പോൾ അതിയായ സന്തോഷം.

കടയിൽ എത്തിയവർ കാര്യം അറിഞ്ഞപ്പോൾ ചായക്ക് ഇരട്ടി മധുരമായി. സഹോദരങ്ങളായ ആറുപേർ ചേർന്നാണ് ഈ ചായക്കട നടത്തി വരുന്നത്. പിതാവ് നടത്തിയിരുന്ന കട മരണ ശേഷം അടഞ്ഞു കിടന്നിരുന്നുവെങ്കിലും പിന്നീട് മക്കൾ ഏറ്റെടുത്ത നടത്തുകയായിരുന്നു. ചെന്നിത്തല കല്ലുംമൂട് കമുകുംപുഴ പരേതനായ ചെല്ലപ്പൻ പിള്ളയുടെ മക്കളായ ഹരിദാസ്, വേണുഗോപാൽ, സുരേന്ദ്രൻ, വിജയൻ, അനിൽ, മധു തുടങ്ങിയ സഹോദരങ്ങൾക്ക് വി.എസ് അച്യുതാനന്ദനോടുള്ള അടങ്ങാത്ത സ്നേഹമാണ് ഇങ്ങനൊരു സത്പ്രവൃത്തി ചെയ്യുവാൻ കാരണമായത്.

ഇരുന്നൂറോളം പേർക്ക് ചായ ഫ്രീയായി നൽകിയതായി ഹരിദാസ് പറഞ്ഞു. ദോശയും അപ്പവും പൊറോട്ടയുമൊക്കെ കഴിക്കാൻ അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരാണ് സ്ഥിരമായി രാവിലെ ഈ കടയിൽ എത്തുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News