നാല് വർഷത്തിന് ശേഷം സർക്കാർ ചടങ്ങിൽ ജി.സുധാകരന് ക്ഷണം; പൊതുമരാമത്ത് പോസ്റ്ററിൽ പേരും ചിത്രവും

ഈ മാസം 27ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററിലാണ് സുധാകരന്റെ ചിത്രമുള്ളത്

Update: 2025-10-25 08:02 GMT

ആലപ്പുഴ: നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി സുധാകരന്റെ ചിത്രം. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലാണ് ചിത്രം ചേർത്തിരിക്കുന്നത്. ഈ മാസം 27ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ പോസ്റ്ററിലാണ് സുധാകരന്റെ ചിത്രമുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സർക്കാർ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചർച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചിലവഴിച്ച് നിർമിച്ചതാണ് നാലുചിറ പാലം. അക്കാലയളവിൽ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സർക്കാർ പരിപാടികളുടെ പോസ്റ്ററുകളിൽ നിന്ന് സുധാകരനെ അവ​ഗണിക്കുകയായിരുന്നു. സമീപകാലത്ത് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പോസ്റ്ററിൽ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ മുതൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി ജി.സുധാകരൻ രംഗത്തു വന്നിരുന്നു. തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയാണെന്നും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ചിലർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അക്രമത്തിന് പിന്തുണ നൽകി എന്നും ജി.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.


Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News