വി.ശിവൻകുട്ടിക്കെതിരായ പ്രതിപക്ഷനേതാവിന്റെ പരാമർശം സഭയില്‍; പി.പി ചിത്തരഞ്ജനെ താക്കീത് ചെയ്ത് സ്പീക്കര്‍

ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും സ്പീക്കർ പറഞ്ഞു

Update: 2026-01-28 07:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  മന്ത്രി വി.ശിവൻകുട്ടിക്കെതിരായ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പരാമർശം നിയമസഭയിൽ ഉന്നയിച്ച പി.പി ചിത്തരഞ്ജന്‍ എംഎല്‍എക്ക് സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ താക്കീത്.ചോദ്യോത്തര വേളയിൽ അല്ല വിഷയം ഉന്നയിക്കേണ്ടതെന്നും ചെയറിനോട് കുറച്ചുകൂടി ആദരവ് വേണമെന്നും സ്പീക്കർ പറഞ്ഞു.

പറയേണ്ട കാര്യം പറയാൻ പോകാതെ പറ്റില്ലെന്ന് ചിത്തരഞ്ജന്‍ എംഎൽഎ പറഞ്ഞു. 'അങ്ങനെ പറഞ്ഞാൽ ചോദ്യത്തിന്റെ സമയം പോകുമെന്നും, പറയാതെ ഒക്കില്ലെന്ന് എങ്ങനെയാണ് പറയുക എന്നും,അങ്ങനെയാണോ സംസാരിക്കുക' എന്നും സ്പീക്കർ ചോദിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ച കാര്യത്തെക്കുറിച്ച് പറയാതെ പോകാൻ പറ്റില്ലെന്ന് എംഎൽഎ പിന്നെയും ആവർത്തിച്ചു. ചോദ്യകർത്താവ് ചോദ്യം ചോദിക്കുമ്പോൾ ചെയറിനോട് അൽപം ആദരവ് ആകാമെന്നം സ്പീക്കർ ഓർമിപ്പിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News