ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചത്: കാനം രാജേന്ദ്രൻ

അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്, ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം

Update: 2023-09-18 08:32 GMT

 തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭ പുനഃസംഘടന കാര്യങ്ങളും നേരത്തെ തീരുമാനിച്ചതാണ്. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരിച്ചതും പുനഃസംഘടന മുൻധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറിൽ മന്ത്രിസഭാ പുനഃസംഘടന നടക്കും. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു മറുപടി. എൽ.ഡി.എഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു പ്രതികരണം. 

Advertising
Advertising

മന്ത്രിസഭ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇടതുപക്ഷ മുന്നണിയിൽ ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു വിഷയത്തിൽ ഇ.പി ജയരാജന്‍റെ പ്രതികരണം. വാർത്ത മാധ്യമ സൃഷ്ടിയാണെന്നും സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് വാർത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണി മന്ത്രിസഭയെ കുറിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിനനുസരിച്ച് ഘടകകക്ഷികൾക്ക് വകുപ്പുകൾ നൽകി. എൽ.ജെ.ഡി മന്ത്രി സ്ഥാനം ഉന്നയിക്കുന്നതിൽ തെറ്റില്ല. ചിലരെ പരിഗണിക്കേണ്ടതുണ്ട്. ആലോചിക്കേണ്ട ഘട്ടം എത്തുമ്പോൾ ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News