തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം

റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്

Update: 2022-09-25 02:04 GMT
Editor : ijas

പത്തനംതിട്ട: തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് നേരെ കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം.ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ കെ.പി ശാന്താറാവുവിനെയാണ് കഞ്ചാവ് സംഘം ആക്രമിച്ചത്. സംഭവത്തില്‍ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്ത ആലപ്പുഴ ചമ്പക്കുളം അയ്യൻകരി വീട്ടിൽ അജി, തിരുവല്ല സ്വദേശികളായ ജിബിൻ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്. പ്രതികളെ കോട്ടയത്ത് എത്തിച്ച് റെയിൽവെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ ശാന്ത റാവു തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News