63000 കടന്ന് സ്വർണവില; പവന് 63240 രൂപ

പ്രസിഡന്‍റ് ട്രംപിന്‍റെ വ്യാപാരയുദ്ധവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സ്വർണവില കുതിപ്പിനുള്ള കാരണം

Update: 2025-02-05 05:31 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡിൽ. പവന് 63000 കടന്നു. ഒരു പവന് 63240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 7905 രൂപ. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്.

പ്രസിഡന്‍റ് ട്രംപിന്‍റെ വ്യാപാരയുദ്ധവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സ്വർണവില കുതിപ്പിനുള്ള കാരണം. ട്രംപിന്‍റെ വ്യാപാര നയങ്ങൾ ഭൗമ രാഷ്ട്ര സംഘർഷങ്ങൾക്കിടയാക്കി. കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി പ്രാബല്യത്തിൽ വന്നെങ്കിലും മെക്സിക്കോയുടെ ഇറക്കുമതി തീരുവ ഒരു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചൈനയുടെ പ്രഖ്യാപനങ്ങൾക്ക് ലോകം കാതോർക്കുന്നുണ്ട്. ഡോളർ ഇൻഡക്സ് 109.80 വരെ ഉയർന്നു. ഡോളർ കരുത്തായതോടെ എല്ലാ കറൻസികളും ഡോളറിനെതിരെ ദുർബലമായിട്ടുണ്ട്.

Advertising
Advertising

ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായി 87.02 ലേക്ക് എത്തിയത് ആഭ്യന്തരമാർക്കറ്റിൽ സ്വർണവിലയെ സ്വാധീനിച്ചു. ഡോളർ കൂടുതൽ കരുത്തായി ഇൻഡക്സ് 110 കടന്നു മുന്നോട്ട് നീങ്ങിയാൽ രൂപ കൂടുതൽ ദുർബലമായി 89ലേക്ക് എത്തും എന്നുള്ള സൂചനകൾ വരുന്നുണ്ട്. ഡോളർ കരുത്താർജിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ വിലയിൽ തിരുത്തൽ വരേണ്ടതാണെങ്കിലും ട്രേഡ് വാർ ടെൻഷൻ അടക്കം ട്രoപിൻ്റെ മറ്റ് നടപടികളിലുള്ള ആശങ്ക സ്വർണ വിലയെ 2830 ഡോളറിലേക്ക് ഉയർത്തി.

വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. 2836 ഡോളറിനു മുകളിൽ 2860-70 ഡോളർ വരെ പ്രതീഷിക്കാം. 2800 ഡോളറിൽ താഴെ 2770 -2760 വരെ തിരുത്തൽ വരാം സാങ്കേതികമായി. വൻ വിലവർധനവ് ഏഷ്യൻ മാർക്കറ്റിൽ സ്വര്‍ണത്തിന്‍റെ ഡിമാൻഡ് കുറച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News