കൊച്ചി നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം; മധ്യവയസ്കനെ തലയ്ക്കടിച്ചു വീഴ്ത്തി

ശിവസേന പ്രവർത്തകനും കുപ്രസിദ്ധ ഗുണ്ടയുമായ പൊക്കൻ ബിപിനിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-08-17 16:05 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. മധ്യവയ്സ്കനായ എറണാകുളം സ്വദേശിയെ തലയ്ക്കടിച്ച് വീഴ്ത്തി. കുപ്രസിദ്ധ ഗുണ്ട പൊക്കൻ ബിപിൻ എന്നറിയപ്പെടുന്ന ബിനീഷിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊക്കൻ ബിപിൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയായ ബിനീഷാണ് എറണാകുളം സ്വദേശിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയത്.

ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിൽ നിന്നും ചില സാധനങ്ങൾ കടത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ആളുകൾ നോക്കി നിൽക്കെയാണ് ബിനീഷ് വടി ഉപയോഗിച്ച് മധ്യവയസ്കന്റെ തലയ്ക്കടിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ എറണാകുളം സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നോർത്ത് സിഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐമാരായ രതീഷ്, ദർശക്, ആഷിക് എന്നിവർ ചേർന്നാണ് പൊക്കൻ ബിപിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൊച്ചിയിലും ആലപ്പുഴയിലുമായി 9 കേസുകളിൽ പ്രതിയാണ് പൊക്കൻ ബിപിൻ. ശിവസേന പ്രവർത്തകൻ കൂടിയാണ് ഇയാൾ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News