സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക്; ഇന്നും ഒപി ബഹിഷ്കരിച്ചു
അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം
Update: 2025-11-13 06:55 GMT
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.കെജിഎംസിടിഎ ആഹ്വാനം ചെയ്ത സമരത്തിൽ അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം.
അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശിക വിതരണം ചെയുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം തുടരുന്നത്. കഴിഞ്ഞ മൂന്നാഴ്ചയിലും ഓരോ ദിവസം വീതം സീനിയർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യവകുപ്പുമായി നടന്ന ചർച്ച പരാജയപ്പെട്ടതോടുകൂടിയാണ് സമരം തുടരുവാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ഒപി പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ജൂനിയർ ഡോക്ടരുടെ സേവനം മെഡിക്കൽ കോളജുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ സീനിയർ ഡോക്ടമാരുടെ സേവനം റെഫർ ചെയ്ത് എത്തിയ രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ട്ടിച്ചു.