'മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു, സംഘ്പരിവാർ ഏജന്റെന്ന് സംശയം'; ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം

എറണാകുളം അതിരൂപതയിലെ പരിപാടികളിൽ ആൻഡ്രൂസ് താഴത്തിനെ പങ്കെടുപ്പിക്കില്ലെന്നും അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ

Update: 2026-02-05 09:41 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘ്പരിവാർ ഏജന്റാണെന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ മീഡിയവണിനോട് പറഞ്ഞു.

' ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്നു. ആൻഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യൻ  പീഡനങ്ങളിലും മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി. 

Advertising
Advertising

സീറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ഇടപെടലുകൾ അതിരുവിടുന്നെന്നാണ് അൽമായ മുന്നേറ്റത്തിൻ്റെ കുറ്റപ്പെടുത്തൽ.

ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും ആൻഡ്രൂസ് പറയുന്നു. സഭയിൽ പിളർപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും മുസ്‍ലിം സാമുദായിക സംഘടനകളും ഇടപെട്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ആറരലക്ഷം വിശ്വാസികളെയും 490 ഓളം വരുന്ന വൈദീകരെയും അപമാനിക്കുന്ന ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയിലെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന മുന്നറിയിപ്പും അൽമായ മുന്നേറ്റം നൽകുന്നുണ്ട്. മാർ ആൻഡ്രൂസ് താഴത്തിനെ പുറത്താക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് മേൽഘടകങ്ങളിൽ പരാതിയും നൽകും. അതേസമയം, അല്‍മായ മുന്നേറ്റത്തിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News