എൻഡിഎ കേരളത്തിൽ 100 സീറ്റ് നേടും: പ്രീതി നടേശൻ

താനൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു. നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായാണ് രാഷ്ട്രീയപ്രവർത്തകയായി മാറിയതെന്നും പ്രീതി നടേശൻ പറഞ്ഞു

Update: 2026-03-28 11:23 GMT

കോഴിക്കോട്: എൻഡിഎ കേരളത്തിൽ 100 സീറ്റ് നേടി അധികാരത്തിൽവരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ. താനൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു. നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായാണ് രാഷ്ട്രീയപ്രവർത്തകയായി മാറിയതെന്നും അവർ പറഞ്ഞു.

ഏത് കാര്യത്തിനും പോസിറ്റീവ് ചിന്ത വേണം. 150 കിട്ടണമെന്ന് വിചാരിച്ചാൽ മാത്രമേ 100 സീറ്റെങ്കിലും വാങ്ങാൻ കഴിയുകയുള്ളൂ. ജാതി, മത വ്യത്യാസമില്ലാതെ മോദിയുടെ കൈകൾക്ക് ശക്തിപകരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇവിടെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾ അപ്രസക്തരാണ്. ആര് ജയിച്ചാലും മോദിയുടെ നിലപാടുകളാണ് നടപ്പാക്കുകയെന്നും പ്രീതി നടേശൻ പറഞ്ഞു.

Advertising
Advertising

അച്ചടക്കമുള്ള യുവതലമുറയെ വാർത്തെടുക്കാൻ അവരെ ആർഎസ്എസ് ശാഖയിൽ വിടണം. തന്റെ തുഷാർ മോനെ ബാലഗോകുലത്തിൽ വിട്ടിരുന്നെങ്കിൽ ഇതിനെക്കാൾ അച്ചടക്കമുള്ളവനായി വളർത്താൻ കഴിയുമായിരുന്നു എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഏകോദര സഹോദരൻമാരായി കഴിയണമെന്നാണ് നമ്മുടെ പാരമ്പര്യം പറയുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു.

അതേസമയം കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാദം. സീറ്റുകൾ കുറഞ്ഞാലും എൽഡിഎഫ് തുടരും. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ അത് ലോകാവസാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News