'അമ്പലപ്പുഴയില്‍ തോൽക്കരുത്': ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം

ഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ വലിയ തിരിച്ചടിയാകും. കേഡർ വോട്ടുകൾ ഒന്നും പോലും നഷ്ടപ്പെടരുതെന്നുമാണ് നിര്‍ദേശം

Update: 2026-03-28 07:11 GMT

ആലപ്പുഴ: അമ്പലപ്പുഴയില്‍ തോൽക്കരുതെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ കർശന നിർദേശം.

തെരഞ്ഞെടുപ്പ് പ്രചാരണം കടുപ്പിക്കണം. അതിജാഗ്രത വേണമെന്നും പാർട്ടി പ്രവർത്തർക്ക് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കുന്നു. ഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ വലിയ തിരിച്ചടിയാകും. കേഡർ വോട്ടുകൾ ഒന്നും പോലും നഷ്ടപ്പെടരുതെന്നുമാണ് നിര്‍ദേശം.  

ജി. സുധാകരനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിവാദങ്ങൾ അമ്പലപ്പുഴയിൽ കടുക്കുന്ന സാഹചര്യത്തിലാണ് പാർട്ടി ഇത്തരമൊരു കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.  സിപിഎം  വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെയാണ് സുധാകരന്‍ ഇത്തവണ മത്സരിക്കുന്നത്. 

ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും നേരത്തെ സിപിഎം സംഘടിപ്പിച്ചിരുന്നു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News