'എസ്‌ഡിപിഐയുടെ പ്രവർത്തന ശൈലി ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിന് ചേരുന്നതല്ല, യാതൊരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ല': എം.എ ബേബി

സിപിഎമ്മിന് ഒരൊറ്റ നയവും നിലപാടും മാത്രമെ ഉള്ളൂവെന്നും സിപിഎം ജനറൽ സെക്രട്ടറി

Update: 2026-03-28 10:01 GMT

കണ്ണൂർ: എസ്‌ഡിപിഐയുമായി യാതൊരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. എസ്‌ഡിപിഐയുടെ രാഷ്ട്രീയ പ്രവർത്തന ശൈലി ജനാധിപത്യ പ്രവർത്തനത്തിന് ചേരുന്നതല്ല. അവർ നിലപാട് തിരുത്തേണ്ടത് അനിവാര്യമാണെന്നും ബേബി.

എല്ലാവർഗീയതയുമായി അനുരഞ്ജനപ്പെടുന്നവരാണ് കോൺഗ്രസെന്നും അത് മറച്ച് വെക്കാനാണ് സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പല ദിശയിൽ പോവുക എന്നത് കോൺഗ്രസ് ശൈലിയാണ്. സിപിഎമ്മിന് ഒരൊറ്റ നയവും നിലപാടും മാത്രമെ ഉള്ളു. കേരളത്തിലെ ചില നേതാക്കൾ ചെവിയിൽ ഓതിക്കൊടുക്കുന്ന കാര്യങ്ങൾ പരിശോധിക്കുക പോലും ചെയ്യാതെ മലികാർജുൻ ഖാർഗെ പുറത്ത് പറയുന്നത്. കോൺഗ്രസ് ബിജെപി ബന്ധത്തിൻ്റെ ചില തെളിവുകൾ ആണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്ന ചിലരുടെ അവകാശവാദങ്ങളിലൂടെ പുറത്തുവരുന്നതെന്നും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും എം.എ ബേബി കൂട്ടിചേർത്തു. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News