യുഡിഎഫിനെ പരാജയപ്പെടുത്താൻ സിപിഎം- ബിജെപി ധാരണ; രമേശ് ചെന്നിത്തല

കേരളത്തിൽ യുഡിഎഫിന് അനുകൂല തരംഗമെന്നും ചെന്നിത്തല

Update: 2026-03-28 04:53 GMT

കാസര്‍കോട്: കേരളത്തിൽ യുഡിഎഫിന് അനുകൂല തരംഗമെന്ന് രമേശ് ചെന്നിത്തല. 100 സീറ്റിൽ തിരിച്ചുവരും. സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഎം-ബിജെപി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021 ൽ മോദിയും പിണറായിയും തയ്യാറാക്കിയ ഡീലാണ്. ബിജെപി-സിപി എം താൽപര്യങ്ങൾ ഒന്നാണ്. ഇരുവർക്കും കോൺഗ്രസ് മുക്ത നാടാണ് ലക്ഷ്യം. യുഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി-സിപിഎം ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

പാലക്കാട് നഗരസഭ കൗൺസിലർക്കെതിരെയുള്ള ലൈംഗികാരോപണത്തിൽ നടപടിയെടുക്കുക അല്ലാതെ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വനിതകൾക്കെതിരെയുള്ള അക്രമം വച്ചുപൊറുപ്പിക്കാൻ കഴിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. ഇതെല്ലാം സമൂഹത്തിന് സംഭവിച്ച അപചയമാണ്. സിപിഎം പ്രവർത്തകൻ ആണെങ്കിൽ എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള പൊതു സോഫ്റ്റ്‍വെയര്‍ തയ്യാറാക്കാനുള്ള പദ്ധതിയില്‍ നിന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് സിങ്കിള്‍ ബിഡര്‍ ആയതു കൊണ്ടാണെന്ന മന്ത്രി വാസവന്‍റെ വാദം പച്ചക്കള്ളമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഏക ബിഡ്ഡറായാലും അനുവദിക്കാം എന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News